നവോത്ഥാനത്തിനു പുതിയ വഴി തേടണം:
ഡോ. എം. ജി.എസ്. നാരായണന്
നവോത്ഥാനത്തിനു കേരളം പുതുവഴികള്‍ തേടേണ്ടിയിരിക്കുന്നുവെന്നു ഡോ. എം. ജി. എസ് നാരായണന്. വക്കം മൗലവി ഫൗണ്ടേഷന് ട്രസ്റ്റിന്റെ പ്രഭാഷണ പരമ്പരയില്‍ സമുഹങ്ങളുടെ സഹവര്‍ത്തിത്വം: കേരളീയ മാതൃക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേ്ദഹം.
പഴയ ഫ്യൂഡല്‍, നാടുവാഴിത്ത സമ്പ്രദായം അവസാനിച്ചപ്പോള്‍ പകരം വന്നതു മുതലാളിത്തമാണ്. സമത്വ സുന്ദര ലോകം ഉണ്ടായതുമില്ല. അതോടെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേക്കു മലയാളികളുടെ കുടിയേറ്റം ആരംഭിച്ചു. മലയാളി കുടിയേറിയ രാജ്യത്തെ ജനങ്ങള്‍ വിദ്യഭ്യാസo നേടി തൊഴില്‍ ചെയ്യാന്‍ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള തിരിച്ചു വരവ് ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ട മുന്നൊരുക്കങ്ങളൊന്നും സംസ്ഥാനം നടത്താത്ത സ്ഥിതിയാണെന്നും എം. ജി. എസ് പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷന് ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. വി കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എ. സുഹൈര്‍. എ. പി. കുഞ്ഞാമു എന്നിവര്‍ പ്രസംഗിച്ചു.