ശാസ്ത്ര പുരോഗതി ദാരിദ്ര്യത്തിനു പരിഹാരം: വി.കെ.ദാമോദരന്‍
ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി ദാരിദ്ര്യത്തിന് അറുതിവരുത്തുമെന്ന് പ്രമുഖ ശാസ്ത്രജ്ഞന് പ്രഫ.വി.കെ.ദാമോദരന്‍.
വക്കം മൗലവി ഫൗണ്ടഷന്റെ പാലോട് ജവഹര്‍ലാല്‍ നെഹ്റു ബോട്ടണിക്ക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ “ശാസ്ത്രവാബോധവും ദാരിദ്ര്യ വിഭാഗങ്ങളുടെ ശാക്തീകരണവും” എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദേ്ദഹം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ: എ.ജി. പാണ്ട്ഡുരംഗന് അധൃക്ഷത വഹിച്ചു. എ. സുഹൈര്‍, ഡോ. കായംകുളംയുനസ്, ഇടവം ഖാലിദ്, ഡോ.കെ.ജി. രമേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.