VMFT Speeches

പ്രൊ. വി.കെ ദാമോദരന്‍ നവോത്ഥാന പ്രഭാഷണ പരമ്പരയില്‍ ” ശാസ്ത്ര ബോധവും, ദരിദ്ര്യ വിഭാഗങ്ങളുടെ ശാക്തീകരണവും- ഉയര്‍ച്ച താഴ്ച്ചകള്‍ കേരളത്തില്‍” എന്ന്‍ വിഷയത്തില്‍ നിന്ന്‍.

Written by vmft

കേരളനവോത്ഥാനം പുതുവഴികള്‍ തേടി
പ്രൊഫ. വി. കെ. ദാമോദരന്‍

 

 ഡോ. പാണ്ടുരംഗന്‍, എന്‍ജിനീയര്‍ സുഹൈര്‍, പ്രൊഫ. ഖാലിദ്, ഡോ. കായംകുളം യൂനുസ്, ഡോ. രമേഷ്കുമാര്‍, സദസ്സിലുള്ള വിദ്യാര്‍ഥികളെ. വളരെയധികം ജീവിതാനുഭവങ്ങളും അറിവും ചിന്താശീലവും ഉള്ള മുതിര്‍ന്ന ഒട്ടേറെ സ്രോതാക്കളായി ഇവിടെ ഇരിക്കുന്ന മാന്യ വ്യക്തികളെ, ഇന്ന് വക്കം മൗലവി ഫൗണ്ടേഷനുമായി ഞാന്‍ നേരത്തെ ധാരണയിലെത്തിയ ഇന്നിവിടെ അവതരിപ്പിക്കുന്ന വിഷയം അല്‍പം ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് എന്നറിഞ്ഞുകൊണ്ട് ഞാനിത് ഏറ്റത് അത് ഒരു ഭംഗിയായി ഒരു പ്രമേയം ഈ പ്രഭാഷണത്തിലൂടെ ഉരുത്തിരിയ്ക്കാന്‍ കഴിയുമെന്നും അതില്‍ കാണുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും ഉള്ള വിശ്വാസത്തിലായിരുന്നില്ല, ഇപ്പോഴും അല്ല. ഇത്തരം വിസ്തൃതമായ ഒരു വിഷയത്തെ പരസ്പരബന്ധം കണ്ടെത്താന്‍ കഴിയുമെങ്കിലും ഇതുമാത്രമാണ് ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനവും ശാസ്ത്രഅവബോധവും തമ്മില്‍ ഉള്ളത് എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. അതിന് തക്കതായ തെളിവുകള്‍ നമുക്കുണ്ടാക്കാന്‍ കഴിയില്ല എന്നിരുന്നാലും ചില സൂചകങ്ങള്‍ വച്ചുകൊണ്ട് ഇവ തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ശ്രമിക്കുകയും അതോടൊപ്പം കേരളത്തില്‍ ഈ ബന്ധം എങ്ങനെ പ്രാവര്‍ത്തികമായി, ഈ ഐക്യകേരളം വന്നതിനു ശേഷം അതിന് മുന്‍പുള്ള കാലം അതുപോലെ ഇനി അങ്ങോട്ടുള്ള കാലം, എങ്ങനെ നമുക്ക് ശാസ്ത്രബോധത്തെ നമ്മുടെ വികസനവുമായി ബന്ധപ്പെടുത്താന്‍ കഴിയും എന്നുള്ള ഒരു ചെറിയ അന്വേഷണം മാത്രമാണ് ഇവിടെ തുടങ്ങുന്നത്. ശാസ്ത്രം എന്ന് പറയുമ്പോള്‍ നമുക്കെല്ലാം ഒരു ധാരണയുണ്ട്, ഇവിടെ പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒട്ടേറെ ശാസ്ത്രം നടക്കുന്നു, ശാസ്ത്രം ഉത്പാദിപ്പിക്കുന്നു എന്നുള്ള കാര്യം നമുക്കറിയാം. ഇതുപോലെ ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. നമ്മുടെ കുട്ടികള്‍ സ്കൂളിലും കോളജിലുമായി ശാസ്ത്രം പഠിക്കുന്നുണ്ട്. നമ്മള്‍ ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് ഈ ശാസ്ത്രം മാത്രമാണ്. പക്ഷെ ഇത്തരമൊരു ചര്‍ച്ചയ്ക്ക് നമ്മള്‍ ഒരുപടി കൂടി പിന്നോട്ട് പോയി ഈ പഠിക്കുന്ന ശാസ്ത്രം നമ്മള്‍ എല്ലാം പഠിപ്പിക്കുന്ന ശാസ്ത്രം അതിന്‍റെ അടിത്തറ എന്താണ്, മലയാളികളായ നമ്മളെല്ലാവരും അരി ഭക്ഷണം കഴിയ്ക്കുന്നവരാണ്. വടക്കേ ഇന്ത്യക്കാര്‍ അല്‍പം അരിയൊക്കെ കഴിയ്ക്കുമെങ്കിലും ഗോതമ്പ് ആണ് കൂടുതല്‍ കഴിയ്ക്കുന്നത്. തെക്കേ ഇന്ത്യക്കാര്‍ ആയ നമ്മള്‍ എങ്ങനെയാണ് അറിഞ്ഞത് അരി ഭക്ഷണം എന്നും കഴിയ്ക്കണമെന്ന്. നമ്മുടെ പൂര്‍വികരുടെ അങ്ങേയറ്റത്ത് പോയി കഴിഞ്ഞാല്‍ എവിടെയോ ഒരു സ്ഥലത്ത് വച്ച് സാധാരണക്കാരായുള്ള ആളുകള്‍ അവരുടെ ഭക്ഷണത്തിനാവശ്യമായ പദാര്‍ത്ഥങ്ങള്‍ ചുറ്റിലും അന്വേഷിച്ചതിലും പരീക്ഷിച്ചതിലും നിന്നും ഒടുവില്‍ തൃപ്തികരമായ ഒരു ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് നമ്മള്‍ അരിയിലേയ്ക്ക് എത്തിയത്. വേട്ടയാടി ആഹാരം കഴിച്ചുകൊണ്ടിരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം എന്നുമാത്രമല്ല കായ്കനികള്‍ ഭക്ഷിച്ചു കൊണ്ടിരുന്ന അന്നത്തെ മനുഷ്യ സമൂഹത്തില്‍ ചില കായ്കനികളെങ്കിലും വിഷമുള്ളവയാണെന്നും ഒരു അനുഭവത്തിലൂടെ മനസിലാക്കിയത് ഉള്‍ക്കൊണ്ടുകൊണ്ട് അതുപോലെ മൃഗങ്ങളെ വേട്ടയാടി ഒരു ചെറിയ സമൂഹം കഴിയ്ക്കുകയും ആ സമൂഹം ഒരേ ഭാഷയില്‍ സംസാരിക്കുന്നവയും ആയിരുന്നു. ആദ്യം ചിത്രലിപികളിലൂടെയും മറ്റും ഉണ്ടായിരുന്ന ഭാഷ പിന്നീട് എഴുതുന്നതും സംസാരിക്കുന്നതും സാധാന്രക്കാര്‍ക്ക് പഠിയ്ക്കാന്‍ കഴിയുന്ന ഭാഷയായി മാറി അങ്ങനെ 3000ത്തില്‍ അധികം ഭാഷകള്‍ ലോകത്തിലുണ്ട്. അങ്ങനെ സമൂഹം ഒരുപാട് വികസിച്ചു വരുന്നു. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് എത്തിക്കുന്ന പ്രക്രിയ കൂടിയായ നിത്യജീവിതം തന്നെയാണ് ശാസ്ത്രം. നിത്യ ജീവിതത്തില്‍ നിന്നുള്ള അനുഭവം തന്നെയാണ്, അതില്‍ നിന്ന് ശരിയെന്നു കണ്ടെത്തിയവയാണ് ശാസ്ത്രം. അത് മറ്റൊരാളിലേയ്ക്ക് പകര്‍ന്നു കൊടുത്ത് അവര്‍ക്കും അത് ശരിയാണെന്ന് അനുഭവം ആകുമ്പോള്‍ അതൊരു സത്യമാകുന്നു. ഇങ്ങനെയുള്ള സത്യവും ശാസ്ത്രവും അതിനെ നമ്മള്‍ നിയമമാക്കുന്നു. നമ്മള്‍ പഠിക്കുന്ന ഓരോ നിയമങ്ങളും ജീവിതാനുഭവത്തിലൂടെ ഒരു സത്യം കണ്ടെത്തി ആ സത്യത്തെ നമ്മള്‍ തുടര്‍ന്നും പാലിക്കണം എന്നുള്ള സത്ഉദ്ദേശത്തോടെ നമ്മള്‍ ചെയ്യുമ്പോള്‍ ഈ ശാസ്ത്രം സത്യമായി ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്ത ഒന്നായത് കൊണ്ട് നമ്മള്‍ അതിനെ മുറികെപ്പിടിയ്ക്കുന്നു. ഇവിടെയാണ്‌ ശാസ്ത്രങ്ങള്‍ക്കും മതങ്ങള്‍ക്കും കാരണം. ഒരേ ശാസ്ത്ര സത്യം  നമ്മള്‍ അതേപടി പാലിക്കണമെന്ന് പറയുമ്പോള്‍ അതൊരു മതമാകുന്നു. ശാസ്ത്രം നമ്മുടെ പ്രകൃതിയില്‍ അനുനിമിഷം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ അടിസ്ഥാനപരമായ ചില തത്വങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ള കാര്യങ്ങള്‍ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഈ രീതിയിലുള്ള മാറ്റങ്ങള്‍  കണ്ടെത്താന്‍ വേണ്ടി തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് യഥാര്‍ത്ഥ ശാസ്ത്രബോധമുള്ളവരാണെന്ന് പറയാനാകു. ഇല്ലെങ്കില്‍ നമ്മള്‍ ശാസ്ത്രം പഠിച്ചവര്‍ അല്ലെങ്കില്‍ ശാസ്ത്രജ്ഞന്മാര്‍ മാത്രമാണ്. ഒന്നുകൂടി ബലത്തില്‍ പറയുകയാണെങ്കില്‍ ശാസ്ത്ര അജ്ഞര്‍ മാത്രമാണ്. അതിനു പകരം ചോദ്യങ്ങള്‍ ചോദിക്കുകയും, എപ്പോള്‍ നാം ചോദ്യം ചോദിക്കുന്നുവോ  അപ്പോഴും അതില്‍പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തേണ്ട ആവശ്യം ശാസ്ത്ര രീതിക്കുണ്ട്, ഇതാണ് യഥാര്‍ത്ഥത്തില്‍ ശാസ്ത്രവും ശാസ്ത്രരീതിയും തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസം മനസ്സിലാകാതെ വരുമ്പോഴാണ് നമ്മള്‍ക്ക് ശാസ്ത്ര അവബോധം ഇല്ലാതാകുന്നത്. ശാസ്ത്ര രീതിയെക്കുറിച്ച് നാം ഒരിക്കലും ചിന്തിക്കാറില്ല. നാം വളരെ പരിമിതമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളെക്കുറിച്ച നമ്മള്‍ ചര്‍ച്ച ചെയ്തും വാദിച്ചും, പരസ്പരം കലഹിച്ചും സമയം കളയുന്നു    ആദ്യമായി ഇന്ത്യയില്‍ scientific…..

For more pages please click

About the author

vmft

Leave a Comment