VMFT Speeches

ബി.ആര്‍.പി. ഭാസ്കരന്‍: നവോത്ഥാന പ്രഭാഷണ പരമ്പരയില്‍ ‘മുല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്‍റെ ഉയര്‍ച്ചയും താഴ്ച്ചയും’ എന്ന വിഷയത്തില്‍ നിന്ന്‍.

Written by vmft

ബി.ആര്‍.പി. ഭാസ്കര്‍
മുല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്‍റെ ഉയര്‍ച്ചയും താഴ്ച്ചയും
   

ആദരണീയനായ അദ്ധ്യക്ഷന്‍ പ്രഫ.വി.കെ. ദാമോദരന്‍, വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ ശ്രീ എ. സുഹൈര്‍, ശ്രീ യൂനുസ്, ശ്രീ ജയരാജന്‍,സുഹൃത്തുക്കളെ വളരെ സന്തോഷത്തോടുകൂടിയാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. കാരണം വളരെ സുപ്രധാനമായ ഒരു ദൌധ്യതിലാണ് വക്കം മൗലവി ഫൗണ്ടേഷന്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രഭാഷണ പരമ്പര അവതരിപ്പിക്കുന്നത് തന്നെ നവോത്ഥാനം പുതുവഴികള്‍ തേടി എന്ന രീതിയിലാണ്. എനിക്ക് അത് വളരെ സന്തോഷം തരുന്നത് വ്യക്തിപരമായ ഒരു കാരണം കൊണ്ട് കൂടിയാണ്.ഇരുപത്തി അഞ്ചു വര്ഷം മുന്‍പ്‌ ഞാന്‍ നാല്‍പത്‌ വര്ഷം കേരളത്തിന്‌ പുറത്ത് പണിയെടുതത്തിനു ശേഷം തിരിച്ചു വന്നപ്പോള്‍ ഇവിടത്തെ കാര്യങ്ങളെക്കുറിച്ച് എഴുതുവാനും പഠിക്കുവാനും ശ്രമിച്ചപ്പോള്‍ നിരന്തരം ഉയര്‍ന്നുവന്നതും എഴുത്തുകളില്‍ ഞാന്‍ ഉന്നയിച്ചതും ആയ ഒരു ചോദ്യം ഇതാണ്. നവോത്ഥാനത്തിനു എന്തുപറ്റി, കേരളം ഒരു നവോത്ഥാന പ്രകൃയയിലൂടെ കടന്നുപോയി,അതിന്‍റെ നന്മകളെല്ലാം ചോര്‍ന്നുകൊണ്ടിരിക്കുന്നു,അഥവാ ചോര്‍ന്നുപോയിരിക്കുന്നു എന്നുള്ള ഒരു ബോധമാണ് എനിക്കുണ്ടായത്.എങ്ങനെയാണ് അതില്‍ എത്തിച്ചേര്‍ന്നത് എന്ന് ചോദിച്ചുകഴിഞ്ഞാല്‍ നമ്മള്‍ എല്ലാകാര്യത്തിലും വികസിച്ചിരിക്കുന്നു,ഐക്യരാഷ്ട്രസഭ തന്നെ കണ്ടെത്തിയിരിക്കുന്നു വ്യവസായം ഒന്നും കൂടാതെ അമേരിക്കയ്ക്ക് തുല്യമായ സാമൂഹ്യവികസനം ഒരു പ്രദേശമാണ് കേരളം എന്ന്. അങ്ങനെയുള്ള കേരളത്തില്‍ ഇപ്പൊ സംഗതികള്‍ കുഴപ്പത്തിലാണ് എന്ന് പറയുന്നതിനു തന്നെ ധൈര്യം വേണം, നമ്മളെല്ലാം വളരെ ഭംഗിയായി നടത്തിക്കൊണ്ടു പോകുന്നു എന്നാ ഉത്തമവിശ്വാസം പൊതുവില്‍ നിലനിന്നിരുന്ന ഒരു ഘട്ടത്തിലാണ്. ആ ധാരണ ശരിയല്ല എന്ന് എനിക്ക് ബോധ്യമായത്  രണ്ട് മൂന്ന് വിഷയങ്ങള്‍ കൈകാര്യം ചെയ്തപ്പോഴാണ്. ഒന്ന് ആദിവാസി ഭൂമി പ്രശ്നം, ഇവിടൊരു നവോത്ഥാനം നടന്നെങ്കില്‍ അതെന്തുകൊണ്ട് ആദിവാസികളില്‍ എത്തിയില്ല. രണ്ടാമത് ദളിതര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ചും ഭൂരാഹിത്യം. എന്തുകൊണ്ട് കേരളത്തിലെ പുരോഗതിയില്‍ ദളിതര്‍ പുറംതള്ളപ്പെട്ടു. മൂന്നാമത് സ്ത്രീകളുടെ അവസ്ഥ. ഒരു നവോത്ഥാനം നടന്ന സ്ഥലത്ത് എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് തുല്യത ലഭിക്കാതെ പോകുന്നത്.ആ കാലഘട്ടങ്ങളില്‍ എഴുതിയ കൊറേ ലേഖനങ്ങളെല്ലാം സമാഹരിച്ച് ഒരു പ്രസാധകന്‍ ഒരു ചെറിയ പുസ്തകം ഇറക്കുകയുണ്ടായി.അതിന് ഞാന്‍ നിര്‍ദ്ദേശിച്ച തലക്കെട്ട്‌ തന്നെ പിന്‍തിരിഞ്ഞോടുന്ന കേരളം എന്നാണ്. നവോത്ഥാനകാലത്ത് നാം മുന്നോട്ടുപോയി, പക്ഷെ ഇപ്പോള്‍ നാം പിന്‍തിരിഞ്ഞോടിക്കൊണ്ടിരിക്കുന്നു എന്നുള്ള ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് ഇങ്ങനൊരു തലക്കെട്ട്‌ തന്നെ നല്‍കിയത്.അപ്പോള്‍ കേരളത്തിന്‍റെ ഒരു വലിയ ആവശ്യമായി ഞാന്‍ കണ്ടത് നവോത്ഥാനം മൂല്യങ്ങള്‍ തിരിച്ചു പിടിയ്ക്കുക എന്നുള്ളതാണ്. ഇതിനിടയില്‍ കേരളത്തില്‍ പോതുസമൂഹങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇവിടെ നവോത്ഥാനം നടന്നോ എന്ന് തന്നെ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.ഇവിടെ കൊറേ സാമൂഹിക നവീകരണ പ്രസ്ഥാനങ്ങള്‍ നടന്നു,അല്ലാതെ നവോത്ഥാനം ഒന്നും നടക്കുന്നില്ല.എന്താണ് നവോത്ഥാനം എന്ന് പറയുമ്പോള്‍ കലാരംഗത്തുണ്ടായ ഉണര്‍വ്‌ പക്ഷെ അതല്ല അതിനെ നവോത്ഥാനമാക്കുന്നത്. കലയിലോ ശാഖയിലോ ഏതെങ്കിലും ഒരു ശാഖയിലോ ഒതുങ്ങുന്ന ഒരു വികാസമോ വളര്‍ച്ചയോ നവോത്ഥാനമാകുന്നില്ല. നവോത്ഥാനമാകണമെങ്കില്‍ അത് സര്‍വ്വതല…….

Speech of BRP Bhaskar

About the author

vmft

Leave a Comment