VMFT Past Activities VMRSC Past Activities

ബി.ആര്‍.പി. ഭാസ്കരന്‍: മാധ്യമങ്ങള്‍ക്ക് വേണ്ടത് മുല്യബോധo

Written by vmft

മാധ്യമങ്ങള്‍ക്ക് വേണ്ടത് മുല്യബോധo- ബി.ആര്‍.പി. ഭാസ്കരന്‍.

ഭിഷണിയും എതിര്‍പ്പും നേരിടുമ്പോഴും ശക്ത്മായ മുലൃബോധത്തിലുന്നിയാകണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍. മാധ്യമങ്ങളുടെ വിശ്വാസൃത ഇല്ലാതാകുന്നത് സാമുഹത്തെ ദു:ഖപ്പിക്കുമെന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷന്‍റെ നവോത്ഥാന പ്രഭാഷണ പരമ്പരയില്‍ ‘മുല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്‍റെ ഉയര്‍ച്ചയും താഴ്ച്ചയും’ എന്ന വിഷയത്തില്‍ പ്രഭാഷണo നടത്തുകായായിരിന്നു അദ്ദേഹം.

‘കേരളം നവോത്ഥാനo : പുതുവഴികള്‍ തേടി’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. തുടര്‍ന്ന് സംവാദവും നടന്നു. വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ പ്രസിഡന്‍റ് പ്രോഫ. വി.കെ ദാമോദരന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ എ. സുഹൈര്‍, കായകുളം യുനസ്, കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

About the author

vmft

Leave a Comment