VMFT Recent Events VMRSC Recent Events

Shri. C Radhakrishnan gives Renaissance Lecture Series speech on “Our Culture; Our Literature: In the new Era”

കലയും സാഹിത്യവും സാമുദായി സൗഹൃദത്തിനു വഴി തെളിക്കണം: സി. രാധാകൃഷ്ണന്‍
സാമുദായിക സൗഹൃദത്തിന്‍റെ വികാരം ഉണ്ടാക്കുന്നതിനാണു സാഹിത്യവും കലയും ഉപകരിക്കേണ്ടതെന്നു സി. രാധാകൃഷ്ണന്‍ വക്കം മൗലവി നവോത്ഥാന പഠന കേന്ദ്രത്തിന്‍റെ നേതൃത്യത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ പ്രസoഗിക്കുകയായിരുന്നു അദ്ദേഹo.
കൃത്യമായ ചരിത്രമില്ലാത്ത സ്ഥലമാണു കേരളം. നരവംശശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തില്‍ എല്ലാ നരവംശ മാത്യകകളും അവയുടെ സങ്കര ഉല്‍പന്നങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എല്ലാ മതങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണു കേരളത്തിനുള്ളത്.
മുന്‍പ്ണ്ടായിരുന്ന സംസ്കാരം ഉള്‍ക്കൊണ്ട് ആമ്പലും വെള്ളവും പോലെയാണു മറ്റു സാമുഹങ്ങള്‍ കേരളത്തില്‍ ഇഴചേര്‍ന്നത്. കേരളത്തിന്‍റെ സംസ്കൃതി പകൃത നേടിയത് ഏഴാo നുറ്റാണ്ടിലാണെന്നുo അദ്ദേഹo പറഞ്ഞു.
വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ പ്രസിഡന്‍റ് പ്രഫ. വി. കെ ദാമോദരന്‍ അധൃകഷനായി.
സെക്രട്ടറി ഡോ. കായംകുളം യുനുസ്, ചെയര്‍മാന്‍ എ. സുഹൈര്‍, എന്‍. കെ. എ ലത്തിഫ് എന്നിവര്‍ പ്രസoഗിച്ചു.

About the author

vmft

Leave a Comment