VMFT Speeches

E M NAJEEB SPEAKS ON RELEASE OF VAKKOM MOULAVI’S “AL ISLAM” JOURNAL

Written by vmft

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ ശ്രീ രാമകൃഷ്ണന്‍ അവര്‍കള്‍, ബഹുമാന്യനായ ശ്രീ വി.കെ.ദാമോദരന്‍ സര്‍, എന്‍റെ ബഹുമാന്യ സുഹൃത്ത്‌ ശ്രീ.എം.ആര്‍.തമ്പാന്‍, ശ്രീമതി മീനാ കരീം ശ്രീ.കായംകുളം യൂനുസ്, ശ്രീ.സുഹൈര്‍ ബഹുമാന്യരായ അതിഥികളെ സുഹൃത്തുക്കളെ.

വളരെ വിശിഷ്ടമായ ഒരു ചടങ്ങില്‍ വളരെ പ്രസക്തമായ  ഒരു പ്രസംഗമാണ് നമ്മള്‍ സ്പീക്കറില്‍ നിന്നും കേട്ടത്. നവോത്ഥാന കാലഘട്ടങ്ങളിലെ വ്യത്യസ്തങ്ങളായ രീതികളും വളരെ പോരാട്ടങ്ങളും അതിന്‍റെ കഥകളും ആണ് അദ്ദേഹം നമ്മളെ പറഞ്ഞ ധരിപ്പിച്ചത്.  അതിന്  ശ്രീ. വക്കം മൗലവിയെ പോലുള്ള പ്രഗത്ഭരായ ആള്‍ക്കാര്‍ നല്‍കിയ നേതൃത്വത്തെപ്പറ്റിയും അവരുടെ സംഭാവനകളെപ്പറ്റിയും അദ്ദേഹം നമ്മെ ധരിപ്പിച്ചു കഴിഞ്ഞു. ഈ പുസ്തകം എനിക്ക് ഇപ്പോഴാണ് കിട്ടിയത്. ആദ്യമേ തന്നെ ഈ പുസ്തകം ബഹുമാന്യനായ സ്പീക്കറില്‍ നിന്ന് ഏറ്റു വാങ്ങാന്‍ എന്നെ ക്ഷണിച്ചത്തിനുള്ള നന്ദിയും, അത് സ്വീകരിക്കുന്നതിന് എന്നെ തിരഞ്ഞെടുത്തത്തിനുള്ള നന്ദിയും രണ്ടും അറിയിച്ചുകൊണ്ട്‌ ഞാന്‍ വളരെ  സന്തോഷത്തോടുകൂടി സ്വീകരിച്ചതായി പ്രഖ്യാപിക്കുന്നു.

ഈ പുസ്തകത്തിന്‍റെ താളുകളിലൂടെ ഞാന്‍ ഇങ്ങനെ കടന്നു പോയപ്പോള്‍ 1918 ഏപ്രില്‍ മുതല്‍ ആഗസ്റ്റ്‌ വരെ 5 ലക്കങ്ങളിലായി നടത്തിയ അല്‍ ഇസ്‌ലാം എന്ന പബ്ലിക്കേഷനില്‍ വന്ന വിവിധങ്ങളായ ലേഖനങ്ങളാണ് ഇതിലെ പ്രതിപാദ്യം. ഓടിച്ചു വായിച്ചു നോക്കുമ്പോള്‍ ഒന്ന് അതുമായി ബന്ധപ്പെട്ടു അതിനകത്ത് നടത്തിയിട്ടുള്ള ഓരോ തലക്കെട്ടുകളും ഇന്നത്തെ കാലഘട്ടത്തില്‍ പോലും ഏറ്റവും പ്രസക്തമാണ് എന്നാണെനിക്ക് തോന്നിയത്.

വളരെ പ്രധാനപെട്ട സബ്ജെക്ട്സ് പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തില്‍ അന്ന് നിലനിന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മാറ്റിയാല്‍ മാത്രമേ ആ സമുദായത്തിനു മുന്നോട്ടു പോകാനുള്ള വിജയം കൈവരിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് തീര്‍ച്ചയായും ഈ പബ്ലിക്കേഷന്‍സ് ആരംഭിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം. പരിശുദ്ധ ഖുറാനില്‍ ഈ പറഞ്ഞിരിക്കുന്ന ജീവിതരീതികള്‍ അതിന് വിശുദ്ധമായ വ്യഖ്യാനങ്ങളോട് കൂടി നമ്മള്‍ സമൂഹത്തില്‍ വരുത്തേണ്ട പ്രത്യേകമായ, സ്വഭാവ സംസ്കാരത്തോട്‌ കൂടി, സ്ത്രീകള്‍ക്ക് നല്‍കേണ്ട പ്രാധാന്യത്തോടുകൂടി,  നമ്മള്‍ അനുഷ്ടിക്കേണ്ട കാര്യങ്ങളെപ്പറ്റി, നമ്മള്‍ നിലനിര്‍ത്തേണ്ട സൗഹൃദത്തെപ്പറ്റി, മതസൗഹാര്‍ദ്ദത്തെപ്പറ്റി ഒക്കെ തന്നെ  വളരെ നല്ല രീതിയിലുള്ള ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്, തീര്‍ച്ചയായും ഇത് 1918 അതായത് 19 നൂറ്റണ്ടിന്‍റെ ആദ്യ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പബ്ലിക്കേഷന്‍ നടത്തി എന്നുള്ളത് തന്നെ ഏറ്റവും അത്ഭുതകരമായ ഒരു കാര്യമായി നമ്മള്‍ കാണേണ്ടതാണ്. ബഹുമാനപ്പെട്ട സ്പീക്കര്‍ പറഞ്ഞത് പോലെ ഒരുപാട് പോരാട്ടങ്ങള്‍, പ്രയാസങ്ങള്‍, ബുദ്ധിമുട്ടുകള്‍, പ്രതിബന്ധങ്ങള്‍, പ്രതിസന്ധികള്‍ ഒക്കെ തരണം ചെയ്തുകൊണ്ട് ആ  കാലഘട്ടത്തില്‍ പോലും ഈ പ്രസിദ്ധീകരണത്തെപ്പറ്റി മോശമായുള്ള ലേഖനങ്ങള്‍ മറ്റുള്ളവര്‍ എഴുതിയപ്പോള്‍ അതും ഇതിനകത്ത് കോട്ട് ചെയ്തു പറഞ്ഞിട്ടുണ്ട്. അതു ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ഇങ്ങനെ ഒരു പുസ്തകം ഇറക്കിയത് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വളരെയധികം അഭിമാനം നല്‍കുന്നു. തീര്‍ച്ചയായും എല്ലാവരും ഈ പുസ്തകം വാങ്ങി വായിക്കേണ്ടതാണ്. വക്കം മൗലവി ഫൗണ്ടേഷന്‍ ഒരു മുന്‍കൈ എടുത്തു ഇതെല്ലാം സ്വരുക്കൂട്ടി പബ്ലിഷ് ചെയ്തത് വലിയ ഒരു കാര്യമായി ഞാന്‍ കാണുന്നു. അവരെ ഞാന്‍ അതിനു പ്രത്യേകമായി അഭിനന്ദിക്കുന്നു. എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് വക്കം മൗലവി ഫൗണ്ടഷന്‍റെ പ്രവര്‍ത്തങ്ങള്‍ വളരെ സസൂക്ഷ്മം നിരീക്ഷിക്കുകയും ഈ പ്രവര്‍ത്തങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ തീര്‍ച്ചയായും ശ്രീ സുഹൈറിനേയും ശ്രീ.കായംകുളം യൂനുസിനെയും ഇതിന്‍റെ പ്രസിഡന്റ് വി.കെ.ദാമോദരന്‍ സാറിനെയും ഡയറക്ടര്‍ സബീന്‍ ഇഖ്‌ബാലിനെയും മറ്റെല്ലാവരെയും അഭിനന്ദിച്ചു കൊണ്ട് എന്‍റെ വാക്കുകള്‍ ചുരുക്കുന്നു.

 E M Najeeb’s Speech Downloadable Version

 

About the author

vmft

Leave a Comment