VMFT Past Activities VMRSC Past Activities

Hon.Speaker Kerala Legislative Assembly Sri. P. Sriramakrishnan speaks on Inaugurating of Renaissance Lecture series

Written by vmft

കേരളത്തിലെ സാമൂഹിക രംഗത്ത് കടന്നുകൂടിയിട്ടുള്ള സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് സമാധാനോന്മുഖവും സന്തുലിതവുമായ ജീവിതക്രമം ഉറപ്പുവരുത്തുന്നതിന് പുതിയ തരത്തിലുള്ള നവോത്ഥാന മൂല്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആഹ്വാനം ചെയ്തു.  ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെപ്പോലുള്ള നവോത്ഥാന ശില്‍പികള്‍ നടത്തിയ പരിശ്രമങ്ങള്‍ ഇന്നും തുടരേണ്ടതിന്‍റെ  പ്രസക്തി സമകാലീന ജീവിതം  നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നവോത്ഥാന പരിശ്രമങ്ങള്‍ അനസ്യൂതമായി തുടരേണ്ടത് നമ്മുടെ സാമൂഹ്യ ആവശ്യം കൂടിയാണ്. വക്കം മൗലവി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന പ്രഭാഷണ പരമ്പയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

About the author

vmft

Leave a Comment