VMFT Speeches

Hon. Speaker Sreeramakrishnan Speech on the inauguration function of Renaissance Lecture – 08,February 2017

Written by vmft

വേദിയിലുള്ള ബഹുമാന്യ വ്യക്തിത്വങ്ങളെ പ്രിയമുള്ള സഹോദരീ സഹോദരന്മാരെ, ബഹുമാന്യനായ വക്കം മൗലവി നവോത്ഥാന പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ വളരെ പ്രസക്തമായ ഒരു പ്രകാശന പരമ്പരയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്. നവോത്ഥാനത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഔപചാരികമായ തുടക്കമാണിവിടെ കുറിക്കുന്നത്, അതോടൊപ്പം ഡോ.എന്‍.എ.കരിമിന്‍റെ വിപുലമായ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും  ‘അല്‍ ഇസ്‌ലാം’  മാസികയുടെ ഒറ്റവാല്യത്തിലുള്ള പുന:പ്രകാശനവും ചേരുന്ന സംയുക്ത പരിപാടികളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. വളരെ സന്തോഷപൂര്‍വ്വം ഈ മൂന്ന്‍ പരിപാടികളും ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നമ്മുടെ മുന്നിലുള്ള ഈ മൂന്ന്‍ പരിപാടികളുടെയും ഒരു എസ്സെന്‍സ് വളരെ ചുരുങ്ങിയ വാക്കുകളിലെങ്കിലും വളരെ ചുരുങ്ങിയ  സമയം കൊണ്ടാണെങ്കിലും ഇവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്നു. വിശദമായൊരു പ്രഭാഷണം ഇന്ന് നമ്മളുദേശിച്ചിട്ടില്ല. പ്രഭാഷണ പരമ്പര തുടങ്ങാനിരിക്കുന്നതേയുള്ളു. അതുകൊണ്ട് വളരെ ദീര്‍ഘിപ്പിച്ച ഒരു പ്രസംഗത്തിന് പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളീയ നവോത്ഥാനം വളരെയേറ വിശകലനത്തിന് വിധേയമാകേണ്ട ഒരു പ്രക്രിയയാണ്, നന്നായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ഒരു കാര്യമാണ്. അങ്ങനെ വരുമ്പോ നവോത്ഥാനത്തിന്‍റെ മൂല്യങ്ങള്‍ നമുക്ക് പ്രധാനം ചെയ്ത നവോത്ഥാന നായകരെയും അവരുടെ സംഭാവനകളെയും അതിന്‍റെ ചരിത്രത്തെയും സംബന്ധിച്ച് നാം പല വേദികളിലും ഗൗരവത്തോടുകൂടി പഠന വിധേയമാക്കുന്നുണ്ട് എന്നത് ഒരു ശരിയാണ്. എന്നാലിതിന്‍റെ തുടര്‍ച്ചയെ സംബന്ധിച്ച് ഒരുപക്ഷെ നവചിന്തകള്‍ക്ക്…..Readmore

About the author

vmft

Leave a Comment