VMFT Past Activities VMRSC Past Activities

Shri. C Radhakrishnan gives Renaissance Lecture Series speech on “Our Culture; Our Literature: In the new Era”

Written by vmft

സി. രാധാകൃഷ്ണന്‍ പ്രഭാഷണം

 

എല്ലാവര്‍ക്കും നമസ്കാരം വളരെ മസ്തിഷ്ക പ്രാമുഖ്യമുള്ള ഒരു വേദിയും സദസ്സുമാണ്. വക്കം മൗലവി സാഹിബിന്‍റെ പാരമ്പര്യമുള്‍ക്കൊണ്ട്സുഹൈര്‍ സര്‍,കേരളത്തിലെ ഊര്‍ജ്ജം എന്ന് പറയുന്ന വിഷയത്തെക്കുറിച്ച് ഇന്നിവിടെ ഏറ്റവും വലിയ ആധികാരിക ശബ്ദമായ ഡോ.വി കെ ദാമോദരന്‍,നമ്മുടെ സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ ത്രയമാസികത്തിന്‍റെ പുതിയ പത്രാധിപര്‍ കൂടിയായ ലത്തീഫ് സര്‍.കേന്ദ്രസാഹിത്യ അക്കാദമിയിലെ മലയാളത്തിലെ ഉപദേശകന്മാരിലൊരാളായ എന്‍റെ പ്രിയസുഹൃത്ത് യൂനുസ് സര്‍.സാധസ്സിലാണെങ്കില്‍ ജസ്റ്റിസ് ഷംസുദീന്‍ സാറും ഡോ.ബാബു ജോസഫ്‌ വരെ മൗലവി സാഹിബിന്‍റെ കുടുംബാംഗങ്ങള്‍ വരെ സന്നിഹിത്രായിരിക്കുകയാണ്. ഞാന്‍ ആലോചിക്കുകയായിരുന്നു, ഇത്രയൊക്കെ ഏറണാകുളത്തെന്നല്ല പൊതുവേ കേരളത്തില്‍ അക്കാദമി തലത്തിലുള്ള മികവ്‌ സൂക്ഷിക്കുന്ന ആളുകളോക്കെക്കൂടി ഈ പാവം എന്നെ വിളിച്ചു വരുത്തിയിട്ട് ഒരു പരീക്ഷണത്തിന്‌ വിധേയമാക്കിയല്ലോ എന്നാണ്. ഇയാള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയാമല്ലോ എന്ന പരീക്ഷണധ്വനി ഈ നിയോഗതിലില്ലേ എന്ന ഒരു ആശങ്കയും അതിന്‍റെ കൂടെ ഈ നിയോഗതത്തിലൂടെ ഈ വിഷയത്തെക്കുറിച്ച് പലരും ആലോചിച്ചു എന്ന സന്തോഷവും കൃതാര്‍ത്ഥതയും പ്രകടിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു കാര്യം എന്നോട് പറയാന്‍ ഏല്‍പ്പിച്ചില്ലായിരുന്നു എങ്കില്‍ ഞാന്‍ ഈ വിഷയം ചിന്തിക്കുക പോലും ചെയ്യില്ലായിരുന്നു. ഈ എഴുപത്തിഎട്ടാമത്തെ വയസില്‍ ഞാന്‍ ഇന്നേവരെ ചിന്തിച്ച കാര്യമാണെങ്കിലും അതിനെക്കുറിച്ച് ആകെതുകയായിട്ട് പുതുതായി ഒരു വഴി ഒരുക്കി തന്നു വക്കം മൗലവി ഫൗണ്ടേഷന് എന്ന കാര്യം എന്‍റെ മരണം വരെ ഞാന്‍ ഓര്‍ക്കും.തിരുവനന്തപുരത്തും കൊല്ലത്തും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ട് വക്കം മൗലവി ഫൗണ്ടേഷന്‍റെ ഭാരവാഹികളോടും പ്രവര്‍ത്തകരോടും എല്ലാ തരത്തിലുള്ള അഭിനന്ദനങ്ങളും ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.അത് അവര്‍ സദയം സ്വീകരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.ഇനി നമുക്ക് ഇനി നമ്മുടെ വിഷയത്തിലേക്ക് കടക്കാം.നമ്മുടെ സംസ്കാരം നമ്മുടെ സാഹിത്യം പുതിയ കാലഘട്ടങ്ങളില്‍ അതാണ്‌ നമ്മുടെ വിഷയം. പുതിയ കാലഘട്ടങ്ങളില്‍ എന്നതിനാണ് അടിവര.നമ്മള്‍ ഏറ്റവും കൂടുതല്‍ ബേജാറാകുന്നത് നമ്മുടെ നാളെയെക്കുറിച്ചാണ്, ഇന്നത്തെ കാര്യം എങ്ങനെയെങ്കിലും നടക്കും നാളത്തെ കാര്യം എങ്ങനെ എന്നറിയില്ല,മറ്റന്നാളത്തെ കാര്യം അത്രയും അറിയില്ല അതിന്‍റെ അടുത്ത ദിവസത്തെക്കുറിച്ച് ഒട്ടും അറിയില്ല അതുകൊണ്ട് നമ്മളിങ്ങനെ വരുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് മിക്കവാറും സമയം നഷ്ട്ടപ്പെടുത്തുകയോ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കൂട്ടരോ ആണ്. ചിലപ്പോള്‍ ഏറെ ആലോചിച്ച് വലിയ അപകടങ്ങള്‍ കൂടി കണ്ടെത്താറുണ്ട്. ഈ വലിയ അപകടങ്ങള്‍ ഉണ്ടാക്കാന്‍ കാരണം എനിക്ക് തോന്നുന്നത് എന്‍റെ കാര്യം തന്നെ വെച്ച് ആലോചിച്ചപ്പോള്‍ നമ്മള്‍ നാളത്തെ കാര്യം എങ്ങനെ ഇരിക്കുമെന്ന് തീരുമാനിക്കാന്‍, കഴിഞ്ഞു പോയ കാര്യങ്ങളുടെ കാലത്തെക്കുറിച്ച് വേണ്ടത്ര വിലയിരുത്താറില്ല എന്നതാണ്. ഇന്നലെ എങ്ങനെയായിരുന്നു എന്ന് ആലോചിച്ച്‌ തീരുമാനിയ്ക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഇന്നലത്തെ വരുംവരായ്കകള്‍ എന്തായിരുന്നു എന്ന ഒരു കണക്കെടുപ്പ് തെറ്റുകൂടാതെ നടത്താന്‍ നമുക്ക് സാധിച്ചാല്‍ നാളെ എന്ന കാര്യത്തെക്കുറിച്ച് നമുക്കുള്ള നിഗമനങ്ങള്‍ നിദര്‍ശനങ്ങള്‍ പ്രതീക്ഷകളൊക്കെ കൊറെക്കൂടി പ്രായോഗികവും ഭലവത്തുമായിത്തീരാന്‍ ഇടയുണ്ട് എന്നതുകൊണ്ടാണ് നമ്മുടെ സംസ്കാരം നമ്മുടെ സാഹിത്യം എന്നുള്ള വിഷയത്തെപ്പറ്റി പുതിയ കാലങ്ങളെക്കുറിച്ചു ആലോചിക്കുമ്പോള്‍ പഴയതും പുതിയതും ഒരുപോലെ ആലോചിക്കേണ്ടിവരുന്നു എന്ന തോന്നല്‍ എനിക്കുണ്ടായത്. ഒരു ചൊല്ലുണ്ട് “to know the fruit decount the root” എന്നാണ് പണ്ടുകാലത്തെ ആളുകള്‍ പറയാറുള്ളത്. ഫലത്തെക്കുറിച്ച് അറിയണമെങ്കില്‍ വേര് മാന്തി നോക്കുക എന്നാണ്. എന്തായിരുന്നു നമ്മുടെ സംസ്കാരം എന്നതിന്‍റെ വേരുകള്‍ കേരളീയ സംസ്കൃതി എന്ന് ഒന്നുണ്ടോ,ഉണ്ടെങ്കില്‍ അതിന്‍റെ വേരുകള്‍ എവിടെയാണ്? ഏത് രൂപത്തിലാണ് അത് വളര്‍ന്നു വന്നത്,എന്നൊക്കെയുള്ള ചിന്ത നമുക്ക് കൃത്യമായി നമുക്ക് നടത്താതെപോയാല്‍ നാളെ നമ്മള്‍ എങ്ങനെയിരിക്കും എന്ന കാര്യത്തെക്കുറിച്ച് എന്ത് അടിസ്ഥാനത്തിലാണ് നമ്മള്‍ ചിന്തിക്കുക.അതുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എനിക്ക് തോന്നിയത് ആദ്യമായി നമ്മള്‍ ചെയ്യാനുള്ള കാര്യം കേരളീയത എന്ന ഒരു സംസ്കൃതിയുടെ വേരുകള്‍ അന്വഷിച്ച് ഒരു ചെറിയ യാത്ര നടത്തേണ്ടി വരും എന്നാണ്.ഈ ഭൂമിയില്‍ കൃത്യമായ ചരിത്രം എന്നൊന്നില്ലാത്ത ഒരേയൊരു സ്ഥലം കേരളം ആണെന്ന് തോന്നുന്നു.ഇന്ത്യയിലെ ചരിത്രകാരന്മാരില്‍ ഒരു നല്ല ശതമാനം കേരളത്തിലായതുകൊണ്ടാവാം ഇത് സംഭവിച്ചത്.കേരളത്തിന്‌ ചരിത്രം എന്നൊന്നില്ല. അതെനിക്ക് മനസിലായത് തുഞ്ചത്ത് എഴുത്തച്ഛനെക്കുറിച്ചു ഒരു പുസ്തകമെഴുതാന്‍ ഞാന്‍ പുറപ്പെട്ടപ്പോഴാണ്. 1562ലോ മറ്റോ നിര്യാതനായ ഒരാളെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ എന്നന്വേഷിച്ചു കേരളത്തിലെ എല്ലാ ഗ്രന്ഥാലയങ്ങളിലും ചരിത്രകാരന്മാരുടെ അരികിലും കിട്ടാവുന്ന പുസ്തകങ്ങളിലുമൊക്കെ പരത്തി നോക്കിയപ്പോള്‍ എനിക്ക് മനസിലായ കാര്യം അദ്ധേഹത്തിന്‍റെ പേരുപോലും കേരളത്തിലെ ഒരു ചരിത്രരേഖയിലും എഴുതിയിട്ടില്ല എന്നാണ്.അപ്പൊ നമുക്ക് വക്കം മൗലവിയുടെ പേരും കാണില്ല എന്ന് ഉറപ്പിക്കാം,ആരുടേയും പേര് കാണില്ല എന്ന് നമുക്ക് ഉറപ്പിക്കാം.കൃത്യമായ ഒരു ചരിത്രം നമുക്കില്ല എന്നുള്ളത് കൊണ്ട് നമ്മുടെ സംസ്കാരത്തിന്‍റെ വേരുകള്‍ തേടി നമ്മള്‍ എന്ത് വഴിക്ക് പോകണം എന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ ഭൂമിയുടെ ഉപരിതലത്തില്‍ നടന്ന മാറ്റങ്ങളെക്കുറിച്ച് പൊതുവേയുള്ള ധാരണകള്‍ വെച്ച് വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്ന് വരികയാണ്.കേരളം എന്ന ഒരു ഭൂഭാഗം ഈ ഇന്ത്യാ രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത്‌ ചരിഞ്ഞു കിടക്കുന്ന നീണ്ട ഭൂഭാഗം ഇത് ഒരു കാലത്ത് ഗോണ്ടാവന ലാന്‍ഡ് എന്ന ഒരു വലിയ ഭൂഘണ്ടത്തിന്‍റെ ഭാഗമായിരുന്നു എന്ന് നമുക്ക് അറിയാം. ആ കാലത്ത്  ആ ഭൂഘണ്ടത്തില്‍ ഒറ്റ ഭൂഘണ്ടമായിരുന്നു ഭൂമിയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അന്ന് മനുഷ്യര്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ഉണ്ടായിരുന്നു എങ്കില്‍ ആ മനുഷ്യര്‍ ഇവിടെയും ഉണ്ടായിരുന്നിരിക്കണം എന്ന് നമുക്ക് അറിയാം. പിന്നെ ഈ ഭൂഘണ്ടം പൊട്ടിപ്പിളര്‍ന്ന് ഇന്ത്യാ മഹാരാജ്യം വേറെയും ആഫ്രിക്കാ വേറെയും  ആയി തിരിഞ്ഞ് ഈ വന്‍കരകളൊക്കെ രൂപാന്തരപ്പെട്ടപ്പോള്‍ കേരളം എന്ന പ്രദേശം ഇങ്ങനെ ഒറ്റപ്പെട്ട ഒരു നാക്കില പോലെയുള്ള നീണ്ട ഭൂമിയായി തീര്‍ന്നു. അന്നിവിടെ ആരുണ്ടായിരുന്നോ ഇല്ലയോ എന്നറിയില്ല. പക്ഷെ ഒരുകാര്യം നമുക്ക് വ്യക്തമായിട്ടറിയാം.ഒരുപാട് രാജ്യങ്ങളില്‍ നിന്ന് ചിരപുരാതന കാലം തൊട്ട് വെറും പായ്കപ്പല്‍ ഓടി വന്ന കാലങ്ങളില്‍ തുടങ്ങി ആളുകളും ആശയങ്ങളും ഇവിടെയ്ക്ക് വന്നു കൊണ്ടിരുന്നു എന്നതാണ് പറയേണ്ടത്. സത്യത്തില്‍ ആദ്യത്തെ കേരളീയന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ആദ്യത്തെ തമിഴന്‍ ആരെന്നോ ആദ്യത്തെ ബീഹാറി ആരെന്നോ ആദ്യത്തെ മഹാരാഷ്ട്രക്കാരന്‍ ആരെന്നോ ഉള്ള ചോദ്യത്തിനു വ്യക്തമായ ധനവംശശാസ്ത്രപരമായ ഉത്തരം നമുക്കുണ്ട്,എന്നാല്‍ ആദ്യത്തെ കേരളീയന്‍ ആരാണെന്ന ചോദ്യത്തിനു ധനവംശശാസ്ത്രപരമായ ഒരു ഉത്തരം നമുക്കില്ല ബെര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് കേരളത്തിലെ നരവംശശാസ്ത്ര സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ വന്ന ഒരു പണ്ഡിതന്‍ അദ്ദേഹം ഞാന്‍ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് വന്നത്. കേരളം മുഴുവന്‍ സന്ദര്‍ശിച്ച് പഠനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ആരോ പറഞ്ഞിട്ടാകണം എന്‍റെ അടുത്ത് കൊറേ രേഖകളുമായിട്ടു വന്നിട്ട് ഇതൊന്നു നോക്കി തരണം എന്ന്.പഴയ കാലത്തെ കൊറ ശിലാലിഘിതങ്ങളും  ചാംബ്ര ലേഖനങ്ങളുമോക്കെയാണ്. പരിഭാഷയും അദ്ദേഹം കൊണ്ട് വന്നിട്ടുണ്ട്. ഇതൊന്ന് ഇംഗ്ലീഷില്‍ ആക്കികൊടുക്കണം അത്രേയുള്ളൂ. അദ്ദേഹം പറഞ്ഞത് കേരളം പോലൊരു പ്രദേശത്ത് ഈ ഭൂമിയില്‍ എല്ലാ നരവംശശാസ്ത്ര മാതൃകകളും കാണപ്പെടുന്നു എന്നാണ്. കേരളം എന്ന ഒരു ഭൂഭാഗത്ത് ഈ ഭൂമിയിലെ എല്ലാ നരവംശശാസ്ത്ര മാതൃകകളും അവയുടെ സങ്കര ഉല്‍പ്പന്നങ്ങളും കാനപെടുന്നു എന്നാണ്. അതായത് ഭൂമിയില്‍ എവിടെ ഏതൊക്കെ വംശങ്ങള്‍ ഉണ്ടായിട്ടുണ്ടോ ആ വംശങ്ങളൊക്കെ ഏതോ കാലഘട്ടങ്ങളില്‍ ചരിത്രകാലാതീത കാലങ്ങളില്‍ ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം. ഇവരൊക്കെയാണ് കേരളീയര്‍,ഇവരൊക്കെ കൂടിയതാണ് കേരളീയത. തന്നെയല്ല ഈ കേരളീയരിലെ വേറൊരു പ്രത്യേകത അന്നന്ന് വരുന്ന ആളുകളെ ആരും ഇവിടുന്നു ഓടിക്കാന്‍ ശ്രമിക്കുകയോ ആരും തള്ളിക്കയറിയോ അടിച്ചു കയറിയോ വരാറില്ല.നമുക്കറിയാവുന്ന കാലത്തെ ഒരു കേട്ടുകേള്‍വിയുള്ള  കഥ ഓര്‍ത്തു നോക്കിയാല്‍ ജൂതമതം എന്ന് പേരുള്ള ഒരു മതം ലോകത്താദ്യമായി അത് പിറന്ന ഇടത്ത് നിന്ന് പുറത്തുകടന്ന് ഒരു ആരാധനാലയം പണിയുന്നത് കേരളത്തിലാണ്. ഇങ്ങട് വരേണ്ട എന്ന് അവരോട ആരും പറഞ്ഞില്ല.ഞങ്ങള്‍ ഇവിടെ എങ്ങനെയെങ്കിലും ഇവിടെ വന്ന് കുടിയേറിപ്പാര്‍ക്കും എന്ന് പറഞ്ഞു വാലും പടയും ആയി വന്നിട്ടുമില്ല. പിന്നെ വന്നത് ക്രിസ്ത്യാനിട്ടി ആണ്,അത് പിറന്നു വീണ മണ്ണില്‍ അത് വേട്ടയാടപ്പെടുന്ന കാലത്ത് അവിടുന്ന് പുറത്തുകടന്ന് ലോകത്താദ്യമായി ഒരു ആരാധനാലയം ക്രിസ്ത്യാനിട്ടി പണിയുന്നത് കേരളത്തിലാണ്.അവരോടും ആരും പറഞ്ഞില്ല ഇങ്ങോട്ട വരണ്ടാന്ന്.ഞങ്ങള്‍ തോക്കുമായി വന്നു ഇവിടെ താമസിക്കുകയാണെന്ന് അവരും പറഞ്ഞില്ല.മുന്‍പുണ്ടായിരുന്ന ആളുകളുടെ കൂടെ വളരെ ഭംഗിയായി ഇഴുകിച്ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന അവരുടെ സാംസ്കാരികമായ ശ്രദ്ദ ഉള്‍ക്കൊണ്ട് തങ്ങളുടെ സംസ്കാരത്തിന്‍റെ ശ്രദ്ദ അവര്‍ക്ക് പകരം കൊടുത്ത് കൈമാറി ആമ്പലും വെള്ളവും ഒപ്പമായ ഒരു സാംസ്കാരിക പ്രതലമുണ്ടാക്കി,അവര്‍ നിലനില്‍ക്കുകയാനുണ്ടായത്. പിന്നെ ഏഴാം നൂറ്റാണ്ടിളിവിടെ ഇസ്‌ലാം പടര്‍ന്നു വന്നതും അതുപോലെ തന്നെയാണ്, അത് ഉ വീണ ഇടത്ത് നിന്ന് പുറത്തു കടന്നിട്ട് ആദ്യമായി ഒരു ദേവാലയം പണിയുന്നത് കേരളത്തിലാണ്.അവരോടും ആരും പറഞ്ഞില്ല നിങ്ങളിങ്ങോട്റ്റ് വരണ്ടാ എന്ന് അവരും പറഞ്ഞില്ലാ ഞങ്ങള്‍ നിങ്ങളെയൊക്കെ തല്ലിയോടിച്ചു താമസിക്കാന്‍ പോകുവാണെന്ന്.അവരും അവിടത്തെ മുന്‍പത്തെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുടെ ഒരു ജീവിത ശുദ്ധി കൊണ്ടും പ്രഭാവം കൊണ്ടും മറ്റുള്ളവരെ സ്വാധീനിക്കുകയും ഇതൊരു നല്ല വഴിയാണെന്ന് ആളുകള്‍ക്ക് തോന്നാന്‍ ഇടവരുത്തുകയും ഒക്കെ ചെയ്തത് കൊണ്ടുമൊക്കെയാണ് അവരും ക്രിസ്തു മതവുമൊക്കെ ഇവിടെ വ്യാപിപ്പിച്ചതു എന്ന് നമ്മള്‍ മനസിലാക്കാനുള്ളത്. ആരും തല്ലിയും കുത്തിയും വളര്തിയെടുതതല്ല.ഇവിടെയുണ്ടായിരുന്നവര്‍ വരുന്നവരെ സ്വീകരിക്കാനും വന്നവര്‍ ഇവിടെ ഉണ്ടായിരുന്നവരോട് സമന്വസ്വഭാവത്തോടെ ഇടപഴകാനും ശ്രദ്ദിച്ചതുകൊണ്ടാണ് കേരളീയ സംസ്കൃതി എന്നൊന്ന് ഉരുത്തിരിഞ്ഞത്.അത് ഉരുത്തിരിഞ്ഞത് ഏതാണ്ട് ഏഴാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും അതിന്‍റെ പക്വത നേടി എന്ന് കൂടി എന്ന് നമ്മള്‍ അറിയണം. കേരളീയത എന്താണെന്ന ചോദ്യത്തിന്  വിഭിന്ന ആശയങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും ഇഴുകിച്ചേര്‍ന്ന ഒരു മൂശിയില്‍ വാര്‍ന്നു വീണ ലോകത്തിനു മാതൃകയായ ഒരു സംസ്കാരം എന്നാണ് അര്‍ഥം.അതാണ്‌ കേരളീയത.ഇത് ഈ ഭൂമിയില്‍ വേറെ എവിടെയെങ്കിലും ഒണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് ഇതുവരെ ഒരു നരവംശ ശാസ്ത്രശാസ്ത്രക്ഞ്ഞരും പറഞ്ഞിട്ടില്ല.അതുകൊണ്ട് നമ്മളൊക്കെ കേരളീയരാണ് മലയാളം പറയുന്നവരാണ് നമുക്ക് മലയാളത്തില്‍ എന്ത് ആത്മപ്രശംസയും നടത്താം എന്ന അവകാശവാധവും ഉന്നയിക്കാം എന്നൊരു ധൈര്യം കൊണ്ടല്ലാ ഞാനിതിവിടെ പറയുന്നത്,ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുത എന്നാ നിലയ്ക്കാണ്.പിന്നെന്തുപറ്റി ഈ കേരളീയതയ്ക്ക് എന്നാ ചോദ്യത്തിനു കൂടി നമുക്ക് ഉത്തരമുണ്ട്,ഏഴാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ പല്ലവ രാജാക്കന്മാരെന്ന ഹിന്ദു രാജാക്കന്മാര്‍ കേരളം പിടിച്ചടക്കി. ചരിത്ര വസ്തുതയാണ്,നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ രേഘപ്പെടുതിയിട്ടില്ല എങ്കില്‍പോലും ഇപ്പൊ അത് ഏതാണ്ട് വ്യക്തമായ ചരിത്രമാണ്.അവരിവിടെ അവരുടെതായ ഭരണക്രമങ്ങള്‍ നടപ്പിലാക്കുകയാണ്, അന്ന് നിലവിലുണ്ടായിരുന്നത് ഒരു ഭൌദ്ധ മിഷണറി സാന്നിധ്യമായിരുന്നു കേരളത്തില്‍.ഒന്ന് മുതല്‍ ഏഴു നൂറ്റാണ്ടു വരെ ഇവിടെ നിലനിന്നത് ഭൌദ്ധ മിഷണറിമാരുടെ സാന്നിദ്ധ്യമായിരുന്നു.അവരാണ് കേരളത്തില്‍ ആദ്യമായി മൂന്നു നാല് കാര്യങ്ങള്‍ കൊണ്ട് വന്നത്.ഒന്ന്,വ്യവസ്ഥാപിതമായ ആസൂത്രിതമായ കൃഷി രീതികള്‍.അതായത് വയലുകള്‍ ഉണ്ടാക്കുക ടെറസ്സ് ചെയ്ത് വെള്ളത്തെ നിയന്ത്രിച് കൃഷി ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക ഇതു സ്ഥലത്ത് എന്ത് കൃഷി നടത്തണമെന്ന് തീരുമാനമെടുത് അത് നടപ്പിലാക്കുക,വിത്തുകള്‍ പരിപാലിക്കുക, കൃഷി എന്നാ ഒരു ശാസ്ത്രം പ്രാകൃതമാനെങ്കിലും അന്ന് അവരാണ് അത് നടപ്പിലാക്കിയത്. അതിന്‍റെ കൂടെ കന്നുകാലി അവരാണ് ഇവിടെകൊണ്ടുവന്നു നടപ്പിലാക്കിയത്.അതിലൂടെ ആയൂര്‍വേദം എന്നാ ചികിത്സാ രീതിയും കൊണ്ട് വന്നു നടപ്പിലാക്കിയത്.എല്ലാറ്റിലുമുപരി സാര്‍വ്തികമായ വിദ്യാഭ്യാസ രീതി എന്നാ ഒരു രീതിയും അവരാണ് ഇവിടെ കൊണ്ട് വന്നു നടപ്പിലാകിയത്.ഈനാലുകാര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്നു വിത്തുപാകി നട്ടുവളര്‍ത്തിയത് ഈ ഭൌദ്ധ മിഷനറിമാരാണ്.അവരുടെ കേന്ദ്രങ്ങളായിരുന്നു തിരുനാവ ആലുവാ തൃക്കാക്കര വക്കം എന്നൊക്കെ  പറയുന്ന മഹാകേന്ദ്രങ്ങലാണ്. ഒരുതരം സര്‍വകലാശാലകള്‍ പോലെ ആളുകളെ വിദ്യ അഭ്യസിപ്പിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു ഇതെല്ലാം എന്ന് പറയപ്പെടുന്നു. ഇവിടെയുണ്ടായിരുന്ന ഈ എല്ലാ സന്യാസിമാരെയും ആചാര്യന്മാരെയും ഈ ഹൈന്ദവ രാജാക്കന്മാരുടെ ആളുകള്‍ തല്ലിയും കുത്തിയും ആട്ടിയും പച്ചയ്ക്ക് തൊലി ഉരിക്കുകയും വരെ ചെയ്തിരുന്നു എന്നാണ് കഥ. എന്നിട്ടാണ് ഈ ആധിപധ്യം പിടിചെടുത്തിട്ട് കര്‍ണാടകയില്‍ നിന്ന് അറുപത്തിനാല് ബ്രാഹ്മനകുടുംബങ്ങളെ കൊണ്ട് വന്നിട്ട കേരളം അറുപത്തി നാലായി പകുത്ത് പങ്കിട്ടു കൊടുക്കുന്നത്.ഇവരെ സംരക്ഷിക്കാന്‍ വേണ്ടി ആയുധ ധാരികളായി വന്ന ആളുകളാണ് പിന്നീട് തൊട്ട് താഴെയുള്ള സവര്ന്നരായി മാറുന്നത്.ഇവിടെ ഉണ്ടായിരുന്ന ആളുകളൊക്കെ അവരുടെ ജോലി അനുസരിച് അതിക്രിതരായി അതിക്രിതരായി മുദ്ര കുത്തപ്പെട്ട് ഓരോ ജാതി തട്ടുകളായി തരംതിരിക്കപ്പെടുകയാണ്.ഈ ശ്രേണി നിലനിര്‍ത്താനുള്ള നിയമപരമായ സാധൂര്യം ഈ ഹിന്ദു രാജാക്കന്മാര്‍ നടപ്പിലാക്കുകയാണ്.ഈ നടപ്പിലാക്കിയതിന്‍റെ ഒരു ഉദ്ഘാടന ദിവസമായിട്ടാണ് കൊല്ലവര്‍ഷം എന്ന് പറയപ്പെടുന്ന ഓണക്കാലം തുടങ്ങുന്നത്.ഈ ഓണക്കാലത് നിഷ്കാതനം ചെയ്യപ്പെട്ട രാജാവിനെയും നിഷ്കാതനം ചെയ്ത രാജാവിനെയും ആരാധിക്കുന്നത് ഒന്ന് നിലവിലിരുന്ന ഭരണകൂടത്തെ ധിക്കരിക്കാനുള്ള ഭയം കൊണ്ടും രണ്ട് പുറത്താക്കപ്പെട്ട രാജാവിനെ മറക്കാന്‍ പറ്റാത്തതുകൊണ്ടും ആണെന്ന സംശയമില്ല. എങ്ങനെയാണ് ഈ മഹാബലിയും വാമനനും ഒരുപോലെ ആരാധ്യനാകുന്നത് എന്നാ ചോധ്യത്തിനുള്ള ഉത്തരം എന്നാ അര്‍ഥം ആരും പറയാറില്ല ഈന്നെയുള്ളൂ. ഇതിനൊക്കെ വേണ്ടി വാലി എന്നൊരു ഭാഷ അവരോടൊപ്പം നടപ്പിലാക്കുകയും കൂടിയുണ്ടായി. ഇതിനൊക്കെ എന്താ തെളിവ് എന്ന് ചോദിച്ചാല്‍ ഈ പറയുന്ന കൃഷിയുടെയും കന്നുകാലി വളര്‍ത്തല്‍ മേഖലകളിലൊക്കെ വിദ്യാഭ്യാസ മഖലകളില്‍ ഒക്കെയുള്ള മേഖലകളിലൊക്കെ ആ കാലത്തെ പാളി വാക്കുകളാണ്.നമാല്‍ പറയുന്ന പള്ളി എന്നാ വാക്ക് ക്രിസ്ത്യന്‍ പള്ളിയോ മുസ്‌ലീം പള്ളിയോ അല്ല മറിച്ച് അത് പള്ളിക്കൂടം എന്നാ പ്രാഥമികമായ അവരുടെ ഭാഷയാണ്. നൂറായിരം പള്ളികള്‍ കേരളത്തില്‍ ഉണ്ട്. അത് മുഴുവന്‍ ഭൌദ്ധകാലത്തെ അവരുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു.പിന്നീട് ഈ സവര്‍ണ്ണ അവര്‍ണ വിഭജനത്തില്‍ അധിഷ്ട്ടിതമായ ഒരു ഭരണ സംവിധാനം വരികയും അത് നിലനിര്‍ത്താന്‍ വേണ്ടി പെരുമാക്കന്മാരെ കൊണ്ട് വരികയും അവര്‍ക്ക് പൊതുവായ ഒരു ഭരണം നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഇട്ടേച്ചു ഓടിപ്പോകുകയും ചെയ്ത അവ്സ്തയുണ്ടായി. പിന്നെ അരാചകത്വത്തിന്‍റെ കാലമായിരുന്നു. ചിരിയ രാജ്യാതെ രാജാക്കന്മാര്‍ ചെറു രാജ്യങ്ങളുമായി തമ്മില്‍ യുദ്ധം,സഹിക്കാനാകാത്ത നികുതിഇങ്ങനെയുള്ള അരാചകത്വത്തിന്‍റെ കാലഘട്ടത്തിലാണ് എഴുത്തച്ചന്‍ തന്‍റെ കിളിപ്പാട്ട് തുടങ്ങിയ തന്‍റെ കൃതികള്‍ എഴുതിയിരിക്കുന്നത്.പിന്നെയാണ് പുറത്തുള്ള ആളുകള്‍ ഇടിച്ചു കയറി വരാന്‍ തുടങ്ങിയത്.കാരണം അവരെ പ്രതിരോധിക്കാനായിരുന്നു ഇവിടെ ഉള്ളവരുടെ ശ്രമം.അങ്ങനെയാണ് ടച്ചുകാരായാലും പോര്‍ച്ചുഗീസുകാരായാലും തോക്ക് കൊണ്ടും ആയുധം കൊണ്ടും കയറി വരേണ്ടി വന്നതും,ഇവിടെ സന്ഘര്‍ഷങ്ങലുണ്ടായതും,ഒരുപാട് ധുരിതങ്ങലുണ്ടായതും അര്‍ഥം.നവോത്ഥാനമാരംഭിക്കുന്നത് ഈ പറയുന്ന ഒരു അധിനിവേശത്തിന്‍റെ മുന്‍പുള്ള കാലത്തേക്ക് ഒരു തിരിച്ചുപോകാനുള്ള ഇരു ത്വരയുടെ ഭാഗമായിടാനെന്നു സാരം.ഇതാണ് നമ്മുടെ നവോത്ഥാനത്തിന്‍റെ ചരിത്രം.അല്ലാതെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്‍പുണ്ടായ വലിയ സംഭവമൊന്നുമല്ല.ഇവിടെ മാവേലി വാണീരുന്ന കാലം എന്നൊരു കാലമുണ്ടായിരുന്നതിന്‍റെ തിരോധാനത്തിനു ശേഷം അപ്പപ്പോള്‍ ദുരിതങ്ങളുടെ കാലം വന്നപ്പോള്‍ ഈ നവോത്ഥാനത്തിനു വേണ്ടി പഴയ മൂല്യങ്ങളുടെ ആവിഷ്കാരത്തിന് വേണ്ടിയുള്ള ത്വര പുനരുജീവിച്ചു എന്നുള്ളതാണ് സത്യം. ഈ പുനരുജീവനത്തിന്‍റെ കഥയാണ്‌ പിന്നീട് സ്വാതന്ത്ര്യ സമരകാലത്തോ,പന്തിമോപച്ചനതിന്‍റെ കാലത്തോ വക്കം മൗലവിയുടെ കാലത്തോ,ഗുരുസ്വാമികളുടെ കാലത്തോ ഒക്കെതന്നെ നമുക്ക് കിട്ടുന്ന മാനവികതയുടെ പുനരുധാനതിനു വേണ്ടിയുള്ള ആഹ്വാനത്തിന്റെ പുറകിലുള്ള കാതലായ കാര്യം ഈ കഴ്ഞ്ഞു പോയ മഹാസംസ്കാരത്തിന്റെ പുനരുജ്ജീവനമായിരുന്നു. ഈ പഴയ സംസ്കാരം എന്ന് പറയുന്നത് അതിന്‍റെ സാഹിത്യം എന്ന് പറയുന്നത് അതിന്‍റെ കല എന്ന് പറയുന്നത് ലോകത്തിനു മൊത്തമായി ആവശ്യമുള്ള ഒരു കാര്യമാണ്. അതാണ് കേരളീയമായ സംസ്കാരം നമ്മുടെ സാഹിത്യം മാറുന്ന കാലങ്ങളില്‍ എന്ന് പറയുമ്പോള്‍ നാളെ എന്ന് വിഭാവന ചെയ്യുമ്പോള്‍ ഇത് മനസ്സില്‍ വെച്ചിട്ട ലോകത്തിന്‍റെ നാളെയും നമ്മുടെ നാളെയും കണക്കാക്കിയാല്‍ ചില സമവാക്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും. മഹാനായ ശാസ്ത്രജ്ഞന്‍ സ്ടിഫാന്‍ ഹോക്കിന്‍ ഈയിടെ പറയുകയുണ്ടായി  നൂറു വര്ഷം കഴിയുമ്പോഴേക്കും ഭൂമിയില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല എന്നൊരവസ്ഥ വരും.മനുഷ്യര്‍ക്ക്‌ മാത്രമല്ല ഒരു ജീവനും ഭൂമിയില്‍ പുലരാന്‍ പറ്റാത്ത അവസ്ഥയില്‍ ഭൂമി മലിനവും നരകവുമായി തീരും എന്നാണ്,അദ്ദേഹം  ശാസ്ത്രവും പറയുന്നു. അദ്ദേഹം അതിന് കണ്ടെത്തിയ ഒരു പോംവഴി വേറെ ഗ്രഹങ്ങളില്‍ പോയി കുടിയേറി പാര്‍ക്കാം എന്നാണ്. അങ്ങനൊരു ഗ്രഹം ഒണ്ടോ ഇല്ലയോ എന്ന് നിശ്ചയമില്ല. വേറെ ഗ്രഹത്തില്‍ പോയാല്‍ അതും ഭൂമിയെപ്പോലെ നാശമാക്കില്ലെന്നാര്‍ക്കറിയാം. അതുകൊണ്ട് ഭൂമിയിലുള്ള ആളുകള്‍ക്കൊക്കെ സുഖമായി സുന്ദരമായി എന്തൊക്കെ വ്യത്യാസങ്ങളുണ്ടായാലും ഒരുമിച്ച് ജീവിക്കാനുള്ള സംസ്കാരം ഉരുത്തിരിയുക എന്നുള്ളത് മാത്രമാണ്. പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ ആ സംസ്കാരത്തില്‍ ഒരു പുതിയ ദിശാമുഖം ആവശ്യമായി വരികയും ഒരു ചെറിയ മാറ്റം വരികയും ചെയ്തില്ലെങ്കില്‍ ഇവിടെ ജീവിതം ദുഷ്കരമാകും എന്ന കാര്യം തീര്‍ച്ചയാണ്.നാളത്തെ നിലനില്‍പ്പിനു ഇന്ന് നമ്മുടെ നിലപാടുകള്‍ ശരിയാക്കി എടുക്കുകയും ലോകത്തിനു നമ്മുടെ സംസ്കാരം നല്‍കുകയും വേണം. അത് ഭലപ്രധമാകണമെങ്കില്‍ നമ്മുടെ കയ്യില്‍ അത് ഭദ്രമായിരിക്കണം.അതിപ്പോ നമ്മുടെ കയ്യില്‍ ഭദ്രമാല്ലാതായിക്കൊണ്ടിരിക്കുന്നു.  എവിടെയായാലും എപ്പോഴായാലും നമുക്ക് ഈ ഒരു പ്രത്യേകമായ സംസ്കാരത്തിന്‍റെ ഗുണവിശേഷം മനസിലാക്കാന്‍ കഴിയണം.ഓരോരുത്തരും വരമ്പോള്‍ ഇവിടെ നമ്മളോടൊപ്പം വന്നു ജീവിക്കുമ്പോള്‍ അതിന് മുന്‍പുണ്ടായിരുന്ന ആളുകള്‍ അവരെ ആരെയും വെറുത്തില്ല എന്ന് മാത്രമല്ല, ശത്രുക്കളായി കണക്കാകിയില്ല,എന്നുമാത്രമല്ല സഹോദരങ്ങളായി കണ്ടു എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.അപ്പൊ ശത്രുതയില്ലാതിരിക്കുക വേരുപ്പില്ലാതിരിക്കുക സഹോദരങ്ങളായി കരുതുക എന്ന മൂന്നുകാര്യം അടിസ്ഥാനപരമായി എല്ലാ മതങ്ങളും ഘോഷിക്കുന്ന ഈ സരളമായ മൂന്ന് കാര്യങ്ങളാണ് നമ്മുടെ സംസ്കാരത്തിന്‍റെ നാരായവേരുകള്‍ എന്ന് നമുക്ക് കണ്ടുപിടിക്കാന്‍ പറ്റും.വെറുപ്പിലും ശത്രുതയിലും നിസഹായത എന്ന് പറയുന്ന നിര്‍ധാക്ഷണിത്വത്തിലും അടിസ്ഥാനമായ ഒരു സംസ്കാരത്തിനും നിലനില്കാനാവില്ല എന്നര്‍ത്ഥം. ഒരു തുടക്കം വേരുപ്പിന്റെയോ ശത്രുത്വത്തിന്‍റെ പേരിലോ ആണെങ്കില്‍ അതൊരിക്കലും നിലനില്ല്കില്ല.നമ്മുടെ നാട്ടിലെ എല്ലാ സംഘടനകളുടെയും പരാജയത്തിനു കാരണം ഈ ശത്രുത്വം ആണ്. എല്ലാ സംഘടനയ്ക്കും ഒരായിരം ശത്രു സംഘടനയുണ്ട്.ഓരോ സംഘടനയിലും അകത്തൊരു നീതിയും പുറത്തൊരു നീതിയുമാണ്. സംഘടിച്ചു നില്‍ക്കുന്ന ഒരു ക്വട്ടേഷന്‍ സംഘത്തിനകത്ത് ആ സംഘത്തിനകത്തെ ആളുകള്‍ എന്ത് ചെയ്താലും അതവര്‍ക്ക് നീതിയാണ്.പുറത്തുള്ളവര്‍ ചെയ്‌താല്‍ അനീതിയും. അത് മതത്തിന്‍റെ പേരിലായാലും സംഘടനയുടെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും പുറത്തുള്ള മനുഷ്യരെ വെറുക്കുകയും ദേഷിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് സ്ഥാപിതമായിട്ടുള്ളത് എങ്കില്‍ അത് മനുഷ്യന്‍റെ ഭാവിയ്ക്ക് വിനാശകരമാണ് എന്നതാണ് നമ്മുടെ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത്.ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കുമായിട്ടുള്ള ഒരു സംഘടന ഉണ്ടാകുന്ന കാലത്ത് ആയിരിക്കും നമ്മുടെ സംസ്കാരത്തിന് പുലരാന്‍ സാധിക്കുക.അതിനായി നമുക്കിപ്പോഴുള്ള സംഘടന അരിച്ചുപെറുക്കി അതില്‍ ഒരിക്കലും സ്വീകരിക്കാന്‍ സാധിക്കാത്തവയെ നിഷ്കരുണം തള്ളിക്കളയണം അത് നമുക്ക് വേണ്ട എന്ന് തീരുമാനമെടുക്കണം.ഒരിക്കല്‍ ഉറൂബ് പറയുകയുണ്ടായി ഞാന്‍ എന്തിനാണ് കാലില്‍ ചെരിപ്പ് ധരിക്കുന്നതെന്നരിയാമോ   ഈ ഭൂമി മുഴുവന്‍ തോലുകൊണ്ട് പൊതിയാന്‍ എനിക്ക് പറ്റില്ല അതുകൊണ്ടാണെന്നു. ഭൂമി മുഴുവന്‍ തോലു കൊണ്ട് പോതിഞ്ഞാലും എന്റെ കാലില്‍ ചെരുപ്പിട്ടാലും ബലം ഒന്നാണ് എന്ന്.അതുകൊണ്ട് നമ്മുടെ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ ആക്കാന്‍ വേഗത്തില്‍ സാധിക്കും  എന്നര്‍ത്ഥം. ഒരു സംഘടനയില്‍ ചേരുമ്പോള്‍ ഈ സംഘടന ഞാന്‍ നിന്നാല്‍ എന്താണ് ഗുണം അല്ലെങ്കില്‍ ഈ സംഘടനയിലൂടെ എന്താണ് മനുഷ്യര്‍ക്ക്‌ ഗുണം എന്ന് മനസിലാക്കുക,  ആര്‍ക്കും ഗുണമില്ല എങ്കില്‍ എന്നാല്‍ ഞാനും അതില്‍ ഇല്ല എന്ന് തീരുമാനിക്കാന്‍ കഴിയണം എന്നാണ് കേരളീയത എന്നാ പ്രാചീന സംസ്കൃതി നമ്മെ പഠിപ്പിക്കുന്നത്.എന്ത് മഹത്തായ കാര്യമാണെങ്കിലും അത് വെറുപ്പിന്റെ പേരില്‍ നെടുന്നതാനെങ്കില്‍ നിലനില്പ്പോണ്ടാകില്ല. അത് മനുഷ്യനോടായാലും പ്രക്രിതിയോടായാലും എല്ലാം ഒന്നാണ് എന്നാ ധാരണയില്ലാതെ എന്ത് പ്രവര്‍ത്തനവും മനുഷ്യന് അപായകരമാണ് എന്ന് തീര്‍ച്ച എന്നാണ് കേരളീയതയുടെ സംസ്കാരം.ഒരു കേരളീയന്‍ മറ്റേതു നാട്ടില്‍ ചെന്നാലും അയാള്‍ ആ നാട്ടുകാര്‍ക്ക് മറ്റു നാട്ടുകാരനെക്കാള്‍ അഭികാമ്യനാണ്. കാരണം മറ്റേതു ഭാഷയും ഏകദേശം മൂന്നു മാസം കൊണ്ട് ഈ കേരളീയന് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. കേരളീയന്‍ വേറെ ഇതു നാട്ടില്‍ പോയാലും ആ നാട്ടിലെ സംസ്കാരവുമായി മറ്റേതു നാട്ടുകാരനെക്കാളുമെളുപ്പത്തില്‍ ഇഴുകിചെരുന്നതിനെ കാരണം നമ്മുടെ ഈ പുരാതനമായ സംസ്കാരത്തിന്‍റെ ഭാഗമായതുകൊണ്ടാണ്. മലയാള ഭാഷയിലെ ഒരു വാക്കെങ്കിലും ലോകത്തിലെ  എല്ലാ ഭാഷയിലുമുണ്ടെന്നാണ് പറയപ്പെടുന്നു.മലയാള ഭാഷയിലെ അക്ഷരങ്ങള്‍ കൊണ്ട്  ഏതു ഭാഷയിലെ ഏതു വാക്കും എഴുതുന്ന പോലെ ഉച്ചരിക്കാനും,ഉച്ചരിക്കുന്ന പോലെ എഴുതാനും കഴിയും.അതായത് ലോകത്തിലെ ഇതു ശബ്ദവും മലയാള ഭാഷയിലെ അക്ഷരം പഠിച്ച ആള്‍ക്ക് ഉദ്പ്പാദിപ്പിക്കാനായിട്ട് കഴിയും. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ശബ്ദം അനുകരിക്കുന്നവരുള്ളത് എന്നത് ഒരു അത്ഭുതമല്ല.ഇങ്ങനെ ലോകത്തെവിടെ പോയി സുസ്ഥിരമായി സഹവസിക്കാന്‍ കഴിവുള്ള നമ്മള്‍ നാളെ ഈ ലോകം ഒന്നായി  ഒരു ചെറിയ ഗോളമായി മാറി നിലനില്‍ക്കേണ്ട ഒരു ഘട്ടം വരുമ്പോള്‍ കൊടുക്കാന്‍ കഴിയുന്ന സംസ്കൃതിയാണ് നമ്മുടെ കയ്യിലുള്ളത്. ഇപ്പോള്‍ വിനിമയത്തിന് ഒരു തടസ്സവുമില്ലാത കാലമാണ്,ഏതാനും മണിക്കൂറുകള്‍ കൊണ്ട് നമുക്ക് ലോകത്തിന്‍റെ ഇതു കോണിലേക്കും പോകാം.ഇത്രയൊക്കെ അതിര്തികലോക്കെയുണ്ടായിട്ടും അതൊക്കെ നമ്മള്‍ അതിജീവിച്ചിരിക്കുന്നു. പക്ഷെ നമ്മള്‍ പരസ്പരം നശിക്കാന്‍ വേണ്ടി അതിര്തികലുണ്ടാക്കി അനേകായിരം സൈന്യങ്ങലുണ്ടാക്കി ആയുധങ്ങലുണ്ടാക്കി സ്വയം നശിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ മഹാമാണ്ടത്തം ലോകം തിരിച്ചറിയാതിരിക്കില്ല.അങ്ങനെയുണ്ടാകുന്ന തിരിച്ചറിവിലൂടെ ഉണ്ടാകുന്ന ഫെഡറെഷന് ആയി മാറുമ്പോള്‍ എന്ത് സംസ്കാരമാണ് ഉണ്ടായിരിക്കേണ്ടത് ര്‍ന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് നമ്മുടെ ഈ കൊച്ചു കേരളത്തിന്‍റെ സംസ്കാരം.നമ്മളതിനെ സ്വാംശീകരിച് ലോകത്തിനു കൊടുക്കാനുള്ള ഒരു വ്യവസ്ഥ നമ്മുടെ മനസിലും ശരീരത്തിലും  സംസ്കാരത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടാക്കിയില്ല എങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.അത് മനുഷ്യ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായി തീരും. മനുഷ്യന് സുഖലോലുപമായി ജീവിക്കാനുള്ള മൃതസന്ജീവനി എന്നാ മരുന്ന് സ്വയം അറിയാതെ  പോക്കറ്റില്‍ കൊണ്ട് നടക്കുന്ന മനുഷ്യരാണ് നമ്മള്‍.ഈ മര്ന്നിനെ പുനരുജീവിപ്പിക്കാനാണ് നമ്മള്‍ നവോഥാനം എന്ന് പേരിട്ടിരിക്കുന്നത്.ഇതൊക്കെ മറക്കുന്ന കാലഘട്ടങ്ങലിലാണ് വക്കം മൌലവിമാരും നാരായണ ഗുരുമാരും എഴുതച്ചന്മാരും രംഗത്ത് വരികയാണ്.എന്നിട്ട പറയുകയാണ്‌ നിങ്ങളുടെ കയ്യിലുള്ളത് വെറുപ്പും വിദ്വേഷവും പകയും ഒന്നുമല്ല ഈ മൃത സന്ജീവനിയാണ്.ഇതൊരു സംഘടന ആയി മാറും അപ്പോള്‍ ഒരുപാട് വിട്ടുവീഴ്ച വരും, കുറച്ച് കഴിഞ്ഞു ഈ സംഘടന അധികാരത്തിലും കൂടി എത്തിയാല്‍ പിന്നെ വെറും ആശയം മാത്രെയുണ്ടാകു. അങ്ങനെ ഭൂമിയിലുണ്ടായ എല്ലാ സംഘടനകളും വെറും പ്രേത ശരീരങ്ങളായി അവശേഷിക്കുന്ന ദാരുണമായ ധുരാവസ്ഥ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സാഹിത്യം എന്നത് സംസ്കാരത്തിന്‍റെ ഒരു ഭാഗം മാത്രമാണ്.സാഹിത്യത്തിനു സംസ്കാരത്തിന്‍റെ അപ്പുറത്ത് തനിമയോടെയുള്ള ഒരു നിലനില്‍പ്പില്ല. നമ്മുടെ ജീവനിയില്‍ നിന്നുല്‍പ്പാധിപ്പിക്കുന്ന ഒരു കാര്യമാണ് സംസ്കാരം. നമ്മുടെ ജീവനില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ് ഈ സംസ്കാരം എന്നുള്ളതുകൊണ്ട് അവിടുന്ന് തന്നെ പുറപ്പെടുന്നതാണ്‌ ഈ സാഹിത്യം എന്നുള്ളതുകൊണ്ടും ഈ സംസ്കാരത്തിലും സാഹിത്യത്തിലും വൈജാത്യം എന്ന ഒന്നില്ല.വൈജാത്യത്തെ ഒന്നിപ്പിക്കുന്നതെങ്ങനെയെന്നു ഈ സംസ്കാരത്തിന്‍റെ ബാലപാഠങ്ങളില്‍ ഒന്നാണ്. വൈജാത്യത്തെ സമന്വയിപ്പിക്കാനുള്ള വിദ്യയെയാണ് ഉള്‍ക്കരധനം എന്ന വാക്കുകൊണ്ട് സാധാരണയായി ഉപയോഗിക്കാറുള്ളത്.ഈ ഭൂമിയില്‍ ഒന്നുപോലെ ഒന്നുമില്ല എന്ന കാര്യത്തിനു ഒരു സംശയവുമില്ല,എത്ര ചെറിയ ഇലകളുള്ള ഒരു മരമായാലും അതിന്‍റെ എല്ലാ ഇലകളും വ്യതസ്തമായിരിക്കും.അങ്ങനെ ഒരുപോലെയാനെങ്കില്‍ ആ ഇലയ്ക്ക് ഒരു പ്രസക്തിയുമില്ല.ഭൂമിയിലുള്ള ഒരു മനുഷ്യനും മറ്റൊരു മനുഷ്യനുമായി നൂറു ശതമാനം സാമ്യമുണ്ടാകില്ല.ഭൂമിയിലുള്ള പരമാണുക്കളില്‍ എല്ലാം ഒരുപോലെയാണെന്ന് നമ്മള്‍ പറയാറുണ്ട്,all atoms are same but every atom is different. ഓരോ അണുവും വ്യത്യസ്തപ്പെട്ട അണുവായതുകൊണ്ടാണ് അതിന് മറ്റൊരു അണുവുമായി ചേരാനുള്ള അഭിനിവേശവും സൌകര്യവും ഉണ്ടാകുന്നത്.അങ്ങനെ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിന്റെ ഇല്ലായ്മയും മറ്റൊന്നിന്റെ ഉള്ലായ്മയും കൂടി ചേര്‍ന്ന് ഉണ്ടായിതീരുന്ന ഒരു ഉള്ക്രിതിത രൂപമാണ്‌ ഒരു തന്മാത്ര അല്ലെങ്കില്‍ മോളിക്യൂള്‍ എന്ന് പറയുന്നത്. ഈ തന്മാത്രകള്‍ തമ്മില്‍ ഭയങ്കര വൈജാത്യം ഉള്ളതുകൊണ്ടാണ് അവ ചേര്‍ന്നുണ്ടാകുന്നതാണ് മഹാതന്മാത്ര എന്ന് പറയുന്നത്.ഈ മഹാതന്മാത്രകലാണ് പിന്നീട് നമ്മുടെ വലിയ മോളിക്യൂല്സായി ചെറിയ മോളിക്യൂല്സായും ജീവകൊഷങ്ങളായി രൂപാന്തരപ്പെട്ട് ആ ജീവകോശങ്ങളാണ് പിന്നെ ഇതേ അടിസ്ഥാനത്തില്‍ സംയോജിച്ച് നമ്മുടെ ശരീര ഭാഗങ്ങളായി നമ്മളായി തീരുന്നത്.വൈജാത്യമാണ് സൃഷ്ട്ടിയുടെ അടിസ്ഥാന രഹസ്യം.എല്ലാവരെയും വെട്ടി നിരപ്പാക്കി ഒപ്പമാക്കിയാല്‍ അവിടെപ്പിന്നെ ഒന്നുംവിളിയില്ല  എന്ന കാര്യത്തിനു ഒരു സംശയവുമില്ല.നമ്മുടെ ഒരു സമൂഹത്തിനകത്ത് ഒരു ചെറിയ കുടുംബമാകട്ടെ ഒരു ശരീരമാകട്ടെ ഇതിനകത്ത് ഈ വൈജാത്യങ്ങളെ എങ്ങനെയാണ് നമ്മളെ ഏകോപിപ്പിക്കുന്നത് എന്നതാണ് നമ്മുടെ സമൃദ്ധിയുടെ സുഖത്തിന്‍റെ സന്തോഷത്തിന്‍റെയൊക്കെ അടിസ്ഥാനപരമായ കാര്യം. നമ്മുടെ നാട്ടിലെ വൈജാത്യങ്ങലെയൊക്കെ തുടച്ചു മാറ്റിയിട്ട് എല്ലാവരും ഒരേ രീതിയില്‍ പെരുമാറണം,ഒരേ ഭക്ഷണം കഴിക്കണം,ഒരേ കുപ്പായം ഇടണം എന്ന് പറയുമ്പോ എല്ലാവര്ക്കും ഒരേ കണ്ണട വെയ്ക്കാന്‍ പറ്റോ? അങ്ങനെയേ ചെയ്യാവു എന്ന് പറഞ്ഞാല്‍ അത്തരം പറ്റിക്കലിനെയാണ് നമ്മള്‍ അധോഗതി എന്ന് പറയുന്നതും ഈ പട്ടിക്കലാണ് നമ്മുടെ നവോത്ഥാനത്തിനു കടക വിരുദ്ധമായ സംഗതി.ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കെതിരെ നമ്മള്‍ കുറച്ചൊക്കെ ശബ്ദം ഉയര്‍ത്തേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ചെയ്യാനുള്ള ഒരു പ്രേരണയായി നമ്മുടെ ഈ വിചാരധാര നമ്മളെ മുന്നോട്ട് കൊണ്ട് പോകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.                                                  

About the author

vmft

Leave a Comment