VMFT Upcoming Events VMRSC Upcoming Events

Vakkom Moulavi Essay Writing – Elocution Competition

 

 

 

 

 

 

 

 

 

 

 

 
കേരള നവോത്ഥാന നായകന്മാരില്‍ പ്രമുഖനായിരുന്ന വക്കം മൗലവിയുടെ ദൗത്യത്തെ അധികരിച്ച് വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനയിലും പ്രസംഗത്തിലും മത്സരം നടത്തുന്നു. ‘സ്ത്രീശാക്തീകരണത്തില്‍ വക്കംമൗലവിയുടെ സംഭാവനകള്‍’ എന്നതാണ് പ്രബന്ധവിഷയം. ഫൂള്‍സ്കാപ്പ് കടലാസില്‍ ഗ്രന്ഥസൂചിയോടുകൂടി തയ്യാറാക്കുന്ന പ്രബന്ധം ഇരുപതു പുറം കവിയരുത്. ‘കേരള നവോത്ഥാനവും വക്കം മൗലവിയും’എന്നതാണ് പ്രസംഗവിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7000, 3500, 2000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുന്നതാണ്. മത്സരാര്‍ത്ഥി പഠിക്കുന്ന കോളേജിലെ മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങള്‍ 2017 ജൂണ്‍ 30-നകം ചെയര്‍മാന്‍, വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്‌, തേക്കുംമൂട്, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 2017 ജൂണ്‍ 30-നു മുന്‍പ് പേരു നല്‍കേണ്ടതാണ്. 2017 ജൂലൈ അവസാനം ട്രസ്റ്റ്‌ ഹാളില്‍ നടത്തുന്ന പ്രസംഗ മത്സരത്തെ തുടര്‍ന്നുള്ള ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.vmft.org, 0471-2304051 / 9400238094.

About the author

vmft

Leave a Comment